വിപണി പിടിച്ച് ആതര്‍ എനര്‍ജി, ഫെബ്രുവരിയില്‍ വിറ്റത് 2000-ലധികം ഇ- സ്‌കൂട്ടറുകള്‍
2022 ഫെബ്രുവരി മാസത്തെ വില്‍പ്പന വെളിപ്പെടുത്തി ആതര്‍ എനര്‍ജി . ഫെബ്രുവരിയില്‍ 2,042 യൂണിറ്റുകളുടെ വില്‍പ്പനയാണ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ നടത്തിയിരിക്കുന്നത്. വര്‍ഷം തോറും 140 ശതമാനം വളര്‍ച്ചയാണ് ഏതര്‍ രേഖപ്പെടുത്തിയത്. വാഹന്‍ ഡാഷ്ബോര്‍ഡിലെ രജിസ്ട്രേഷന്‍ നമ്പറുകള്‍ 2022 ഫെബ്രുവരി മാസത്തില്‍ 2,226 ആണ്.
ഇലക്രോണിക് വാഹനങ്ങള്‍ക്ക് വിപണിയില്‍ വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ് തുടരുകയാണെന്നും വിതരണമേഖലക്ക് വേഗത നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്നും ആതര്‍ എനര്‍ജി ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് എസ്. ഫൊകെല പറഞ്ഞു. ഡിമാന്‍ഡ്-സപ്ലൈ വിടവ് കുറയ്ക്കുന്നതിന് തങ്ങള്‍ വിതരണ പങ്കാളികളുമായി സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടുത്ത 2-3 മാസത്തിനുള്ളില്‍ കാര്യങ്ങള്‍ മാറാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഭാഗത്ത്, ഇവികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നതിന് സംസ്ഥാനത്തുടനീളം 1000 ചാര്‍ജിംഗ് ഗ്രിഡുകള്‍ സ്ഥാപിക്കുന്നതിന് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചതായും ആതര്‍ അറിയിച്ചു. രാജ്യത്തുടനീളമുള്ള ബ്രാന്‍ഡിനെക്കുറിച്ചുള്ള അവബോധവും പരിചയവും അതിവേഗം നയിക്കുന്നതിന് ഐപിഎലിന്റെ അളവും വ്യാപ്തിയും മികച്ച വേദി നല്‍കുന്നു. ഇത് ഞങ്ങളുടെ സ്‌കൂട്ടറുകള്‍ കൂടുതല്‍ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താനും രാജ്യത്തുടനീളമുള്ള EV-IÄ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്താന്‍ അവസരം നല്‍കുന്നെന്നും കമ്പനി പറഞ്ഞു.
സംസ്ഥാനത്തെ 1000 സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങള്‍ക്ക് ഫാസ്റ്റ് ചാര്‍ജിംഗ് സംയുക്തമായി സ്ഥാപിക്കുന്നതിന് കര്‍ണാടകയിലെ ESCOMകളുമായി (ഇലക്ട്രിക് സപ്ലൈ കമ്പനികള്‍) കഴിഞ്ഞ മാസം ആതര്‍ എനര്‍ജി ഒരു ധാരണാപത്രം ഒപ്പുവച്ചു. ഐപിഎല്‍ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചു. ആതര്‍ 450 പ്ലസ്, ആതര്‍ 450ത എന്നീ രണ്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വില്‍ക്കുന്നത്.